രാത്രിയിലും പുലർച്ചെയിലും ചില പ്രദേശങ്ങളിൽ മൂടൽ മഞ്ഞു രൂപപ്പെടുമെന്ന്ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

0
44 views
vaadi_al_banath_qatar

രാത്രിയിലും പുലർച്ചെയിലും ചില പ്രദേശങ്ങളിൽ മൂടൽ മഞ്ഞു രൂപപ്പെടുമെന്ന്ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നലെ രാത്രി മുതൽ അടുത്ത ആഴ്ച്ചയുടെ പകുതി വരെ ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യുഎംഡി നൽകുന്ന മുന്നറിയിപ്പ് അനുസരിച്ച് ഈ സമയത്ത് ദൃശ്യപരത 2 കിലോമീറ്ററിൽ താഴെയായി കുറയും.

വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാനും അവർ പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. അൽ ഖോർ, അൽ ഗുവൈരിയ, അൽ ഷഹാനിയ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 10 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.