Monday, August 17, 2026
Home News മെട്രോ ആൻഡ് ലുസൈൽ ട്രാം തങ്ങളുടെ മെട്രോ ലിങ്ക് സേവനങ്ങളുടെ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചു..

മെട്രോ ആൻഡ് ലുസൈൽ ട്രാം തങ്ങളുടെ മെട്രോ ലിങ്ക് സേവനങ്ങളുടെ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചു..

0
251 views

ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം തങ്ങളുടെ മെട്രോ ലിങ്ക് സേവനങ്ങളുടെ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചു..സാമൂഹ മാധ്യമമായ എക്‌സിലൂടെ പുറത്തു വിട്ട വിവരങ്ങൾ പ്രകാരം, ജനുവരി 16 ന് ഖത്തർ സ്റ്റേഷനിലെ അൽ റിഫ മാളിനു പകരം എജ്യുക്കേഷൻ സിറ്റി സ്റ്റേഷനിൽ നിന്നാണ് (ഷെൽട്ടർ 1) മെട്രോ ലിങ്ക് M212 ബസ് റൂട്ട് പ്രവർത്തിക്കുക.

2025 ജനുവരി 1 മുതൽ, ദോ മെട്രോയുടെ പ്രവർത്തന സമയം ശനി മുതൽ വ്യാഴം വരെ രാവിലെ 5 മുതൽ പുലർച്ചെ 1 വരെയും വെള്ളിയാഴ്‌ചകളിൽ രാവിലെ 9 മുതൽ പുലർച്ചെ 1 വരെയും നീട്ടിയിരുന്നു.

error: Content is protected !!