ഈ വാരാന്ത്യത്തിൽ, ജനുവരി 17 മുതൽ, ശക്തമായ കാറ്റുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

0
83 views

ഈ വാരാന്ത്യത്തിൽ, ജനുവരി 17 മുതൽ, ശക്തമായ കാറ്റുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റുള്ള കാലാവസ്ഥ അടുത്ത ആഴ്‌ച്ച പകുതി വരെ തുടരും. വാരാന്ത്യത്തിൽ തിരമാലകൾ 3-7 അടി ഉയരത്തിലായിരിക്കും, ചിലപ്പോൾ 10 അടി വരെ ഉയരും.

ഈ സമയത്ത് ആളുകൾ സുരക്ഷിതരായിരിക്കാനും കടലിലെ പ്രവർത്തനങ്ങൾ ഒഴിവാക്കാനും നിർദ്ദേശിക്കുന്നു. ഈ വാരാന്ത്യത്തിലെ താപനില 13°C മുതൽ 23°C വരെയാണ്. 13 ദിവസം നീണ്ടു നിൽക്കുന്ന അൽ നഈം നക്ഷത്രം ഉദിച്ചതിനാൽ വരും ദിവസങ്ങളിലും തണുപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് രാത്രിയും അതിരാവിലെയും തണുപ്പായിരിക്കും.