
ദോഹ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാമ്പഴ മാനിയ 2025 ഫെസ്റ്റിവല്‍ ആരംഭിച്ചു. 2025 മെയ് 7 വരെ നീണ്ടു നില്‍ക്കുന്ന ഈ പരിപാടി ലോകമെമ്പാടുമുള്ള 13 രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച 100-ലധികം മാമ്പഴ ഇനങ്ങളുടെ അസാധാരണമായ ശേഖരം ആസ്വദിക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നു.
തായ്ലന്‍ഡ്, സ്പെയിന്‍, ശ്രീലങ്ക, വിയറ്റ്നാം, ഇന്ത്യ, യെമന്‍, കൊളംബിയ, ഇന്തോനേഷ്യ, ബ്രസീല്‍, മെക്സിക്കോ, കെനിയ, ഉഗാണ്ട, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെ വൈവിധ്യമാര്‍ന്ന മാമ്പഴങ്ങളുടെ ഒരു ശേഖരം ഈ വര്‍ഷത്തെ മാമ്പഴ മാനിയയില്‍ ലഭ്യമാണ്.