
കഴിഞ്ഞ ആറ് വർഷത്തിനിടെ 228 ദശലക്ഷത്തിലധികം ആളുകൾ ദോഹ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ഖത്തർ റെയിൽവേ കമ്പനി. ഉയർന്ന നിലവാരമുള്ള യാത്രാനുഭവം നൽകാൻ ദോഹ മെട്രോക്ക് കഴിയുന്നുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.
ദോഹ മെട്രോയുടെ മികച്ച പ്രകടനത്തെയും ഖത്തറിന്റെ പൊതുഗതാഗത സംവിധാനത്തിൽ അത് വഹിക്കുന്ന പ്രധാനപ്പെട്ട പങ്കിനെയും എക്‌സ് പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റിലൂടെ ഖത്തർ റെയിൽ പ്രശംസിച്ചു.
സേവന ലഭ്യത, സമയനിഷ്‌ഠത, സ്ഥിരത എന്നിവയിൽ മെട്രോയ്ക്ക് ശരാശരി 99.84% എന്ന പെർഫോമൻസ് സ്‌കോർ ഉണ്ടായിരുന്നു. യാത്രക്കാരുടെ സംതൃപ്തിയും 99.91%. സുരക്ഷയുടെ കാര്യത്തിൽ, മെട്രോയുടേത് വളരെ കുറഞ്ഞ അപകട നിരക്ക് ആയ 0.01 മാത്രമാണ്.