Friday, September 4, 2026
Home News ഖത്തർ സെൻട്രൽ ബാങ്കിന്റെ ഈദിയ്യ എ.ടി.എമ്മുകൾ വെള്ളിയാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങി..

ഖത്തർ സെൻട്രൽ ബാങ്കിന്റെ ഈദിയ്യ എ.ടി.എമ്മുകൾ വെള്ളിയാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങി..

0
243 views

ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്കിന്റെ ഈദിയ്യ എ.ടി.എമ്മുകൾ വെള്ളിയാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങി. അഞ്ച്, 10, 50, 100 റിയാൽ കറൻസികൾ പിൻവലിക്കാൻ സൗകര്യമൊരുക്കുന്ന എ.ടി.എമ്മുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തിടങ്ങളിലാണ് സ്ഥാപിച്ചിട്ടുള്ളത്.

പ്ലെയ്സ് വെൻഡോം മാൾ, മാൾ ഓഫ് ഖത്തർ, അൽ വക്റ ഓൾഡ് സൂഖ്, ദോഹ ഫെസ്റ്റിവൽ സിറ്റി, വെസ്റ്റ് വാക്ക്, അൽ ഹസം മാൾ, അൽ മിർഖാബ് മാൾ, അൽ ഖോർ മാൾ, അൽ മീര മുഐതർ, അൽ മീര അൽ തുമാമ എന്നിവിടങ്ങളിലായാണ് ഈദിയ്യ എ.ടി.എമ്മുകൾ സ്ഥാപിച്ചത്.

error: Content is protected !!