വാഹനങ്ങളുടെ അശ്രദ്ധമായ ഡ്രൈവിംഗ് ട്രാഫിക് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്ന് പരാതി…

0
161 views

ദോഹ കോര്‍ണിഷില്‍ വാഹനങ്ങളുടെ അശ്രദ്ധമായ ഡ്രൈവിംഗ് ട്രാഫിക് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്ന് പരാതി. കോര്‍ണിഷിലെ സിഗ്‌നലുകളില്‍ നിയമം തെറ്റിച്ച് വാഹനങ്ങള്‍ മഞ്ഞ ബോക്‌സില്‍ നിര്‍ത്തിയിടുന്നത് മൂലം മറ്റു വാഹനങ്ങളുടെ ഗതാഗതം താളം തെറ്റുന്നുണ്ട്. സിഗ്നലുകളിലെ മഞ്ഞ ബോക്‌സില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കുറ്റകരണമെങ്കിലും അധികൃതര്‍ ഇതുമായി ബന്ധപെട്ടു നടപടികള്‍ എടുക്കുന്നില്ല എന്നതും ജനങ്ങള്‍ക്കിടയില്‍ പരാതികള്‍ വര്‍ധിപ്പിക്കാന്‍ കാരണമാണ്