ഖത്തറിലെ ഈ വര്‍ഷത്തെ കാംപിങ് സീസണ്‍ മെയ് മുപ്പത്തിയൊന്ന് വരെ നീട്ടിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

0
25 views

ഖത്തറിലെ ഈ വര്‍ഷത്തെ കാംപിങ് സീസണ്‍ മെയ് മുപ്പത്തിയൊന്ന് വരെ നീട്ടിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കാംപിങ്ങിന് തയ്യാറെടുക്കുന്നവരും നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാംപിങ് നടത്തുന്നവരും സുരക്ഷിതരായിരിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചു. കാംപിങ് നടത്തുന്ന എല്ലാ പ്രദേശങ്ങളിലും അധികൃതരുടെ പട്രോളിംഗ് കര്‍ശനമാക്കിയിട്ടുണ്ട്. മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.