ഖത്തറിലെ കാലാവസ്ഥ ചൂടും ഹ്യൂമിഡിറ്റിയും നിറഞ്ഞതായി തന്നെ തുടരുന്നു.

0
56 views

ഖത്തറിലെ കാലാവസ്ഥ ചൂടും ഹ്യൂമിഡിറ്റിയും നിറഞ്ഞതായി തന്നെ തുടരുന്നു. എന്നാൽ ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ചില സ്ഥലങ്ങളിൽ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്, ഇന്ന്, വ്യാഴാഴ്ച്ച ചില സ്ഥലങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ട്.

കരയിൽ തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് വരെ 5 മുതൽ 15 നോട്ട് വേഗതയിലും ചില പ്രദേശങ്ങളിൽ പകൽ സമയത്ത് 25 നോട്ട് വേഗതയിലും കാറ്റ് വീശും. കടലിൽ, തെക്കുകിഴക്ക് നിന്ന് കിഴക്കോട്ട് 6 മുതൽ 16 നോട്ട് വേഗതയിലും കാറ്റ് വീശും. രാത്രിയിൽ ഹ്യൂമിഡിറ്റിയും അനുഭവപ്പെടും. കരയിലും കടലിലും കാഴ്ച്ചപരിധി 4 മുതൽ 9 കിലോമീറ്റർ വരെയായിരിക്കും.