ഖത്തറിലെ താപനില കുറയുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്..

0
9 views

മാസങ്ങളോളം നീണ്ടു നിന്ന കനത്ത ചൂടുള്ള കാലാവസ്ഥയ്ക്ക് ശേഷം, ഖത്തറിലുള്ളവർക്ക് ആശ്വാസം നൽകുന്നതാണ് രാജ്യത്തെ താപനിലയെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഖത്തർ കാലാവസ്ഥാ വകുപ്പ് പല സ്ഥലങ്ങളിലും പകൽ സമയത്തെ ഏറ്റവും കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് ഇപ്പോഴും ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും താപനിലയിൽ വന്ന ഈ മാറ്റം വളരെ പ്രധാനപ്പെട്ടതാണ്. ഹ്യൂമിഡിറ്റി ഇപ്പോഴും ഉയർന്ന നിലയിൽ തന്നെയാണ്, പ്രത്യേകിച്ച് രാത്രികളിൽ. പക്ഷേ താപനിലയിലെ കുറവ് സീസൺ പതുക്കെ മാറിക്കൊണ്ടിരിക്കുകയാണെന്ന് കാണിക്കുന്നു. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 25-ന്, അബു സമ്ര പ്രദേശത്ത് സമീപകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 26 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

ഈ മാറ്റം സുഹൈൽ നക്ഷത്രം ഉദിച്ചതുമായി ബന്ധപ്പെട്ടിരിക്കുന്നു. വളരെ ചൂടുള്ള വേനൽക്കാലത്തെ കാറ്റിന് അന്ത്യം കുറിച്ച് ദൈർഘ്യം കുറഞ്ഞ പകൽ, തണുത്ത രാത്രികൾ, മഴയുടെ സാധ്യത എന്നിവ സുഹൈൽ നക്ഷത്രം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ മാറ്റം സാവധാനത്തിലായതിനാൽ രാത്രികളിൽ ഹ്യൂമിഡിറ്റി അനുഭവപ്പെടുന്നത് തുടരും.