സമുദ്ര നാവിഗേഷനുകളും നിർത്തിവയ്ക്കാൻ ഗതാഗത മന്ത്രാലയം..

0
159 views

സെപ്റ്റംബർ 13 ശനിയാഴ്ച മുതൽ സെപ്റ്റംബർ 15 തിങ്കളാഴ്ച വരെ എല്ലാത്തരം സമുദ്ര നാവിഗേഷനുകളും നിർത്തിവയ്ക്കാൻ ഗതാഗത മന്ത്രാലയം കപ്പൽ ഉടമകളോട്, അവർ വ്യക്തികളായാലും കമ്പനികളായാലും, ആഹ്വാനം ചെയ്തു.

ഖത്തർ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനൊപ്പം രാജ്യവ്യാപകമായ പൊതു സുരക്ഷ നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഇതെന്ന് മന്ത്രാലയം.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലുസൈൽ സിറ്റിയിലെ വാട്ടർഫ്രണ്ടിലേക്കുള്ള സമുദ്ര പ്രവർത്തനങ്ങൾ (വിനോദം, ടൂറിസം, മത്സ്യബന്ധനം മുതലായവ), കപ്പൽ പാട്ടത്തിന് (വിനോദം, സ്കൂട്ടറുകൾ, ജെറ്റ് ബോട്ടുകൾ മുതലായവ) എന്നിവ ശനിയാഴ്ച രാത്രി 9 മണി മുതൽ തിങ്കളാഴ്ച രാത്രി 9 മണി വരെ നിർത്തിവയ്ക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.