
ദോഹ: ഖത്തറിലെ സർക്കാർ സേവനങ്ങളിലുള്ള സംതൃപ്‌തി 86% ആയി ഉയർന്നെന്ന് റിപ്പോർട്ട്. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ പ്രസിഡന്റ് ശൈഖ് അബ്‌ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫയാണ് സർക്കാർ സേവനങ്ങളിലുള്ള സംതൃപ്‌തി നിരക്ക് 58 ശതമാനത്തിൽ നിന്ന് 86 ശതമാനമായി വർധിച്ചെന്ന് വെളിപ്പെടുത്തിയത്. ഖത്തർ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത് ലോക സാമൂഹിക വികസന ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.








