ദോഹ: ഖത്തറിലെ പ്രമുഖ അഡ്‌വെർട്ടൈസിങ് ആൻഡ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുടെ 19-ാം പതിപ്പിന്റെ ഓൺലൈൻ എഡിഷനും മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി. ഇന്ത്യൻ കോഫി ഹൗസിൽ നടന്ന വർണാഭമായ ചടങ്ങിൽ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലയിലെ പ്രമുഖർ പങ്കെടുത്തു. ഓൺലൈൻ എഡിഷൻ കെബിഎഫ് ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പുതുക്കുടിയാണ് പ്രകാശനം ചെയ്തത്.







