
ഖത്തറിൽ ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഡിസംബർ മാസത്തെ നിരക്കിനെ അപേക്ഷിച്ച് ജനുവരിയിലെ ഇന്ധന വിലയിൽ കുറവ് വന്നിട്ടുണ്ട്. ഖത്തർ എനർജിയാണ് ജനുവരി മാസത്തെ പുതുക്കിയ ഇന്ധനവില .
പ്രീമിയം പെട്രോൾ 91ന് ലിറ്ററിന് 1.95 ഖത്തർ റിയാലാണ് പുതുക്കിയ വില. കഴിഞ്ഞ മാസം ഇത് 2.00 ഖത്തർ റിയാലായിരുന്നു. സൂപ്പർ പെട്രോൾ 95ന് 2.00 റിയാലായി വില കുറഞ്ഞു. കഴിഞ്ഞ മാസം 2.05 റിയാലായിരുന്നു വില. ഡീസലിന്റെ വില ലിറ്ററിന് 2.00 ഖത്തർ റിയാലായി കുറഞ്ഞു. കഴിഞ്ഞ മാസം ഇത് 2.05 റിയാലായിരുന്നു.






