ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ഇന്ന് മുതൽ..

0
10 views

ദോഹ: ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ഇന്ന് മുതൽ. ബുധനാഴ്ച രാത്രി ഒമ്പതു മുതൽ ടിക്കറ്റ് വിൽപന roadtoqatar.qa എന്ന വെബ്‌സൈറ്റിലൂടെ ലഭ്യമാകുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.

സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനയും യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനും ഏറ്റുമുട്ടുന്ന ആവേശകരമായ ഫൈനലിസിമ പോരാട്ടം അടക്കം അറ് മത്സരങ്ങളാണ് മാർച്ച് മാസത്തിൽ ഖത്തറിൽ നടക്കുക. മാർച്ച് 26 -31 വരെ നടക്കുന്ന ഫുട്ബാൾ ഫെസ്റ്റിവലിൽ ബൂട്ടുകെട്ടാൻ അർജന്റീന, സ്പെയിൻ, സെർബിയ, ഈജിപ്ത്, സൗദി അറേബ്യ, ടീമുകളാണ് ഖത്തറിലേക്ക് വരുന്നത്. ലോകകപ്പിനു മുമ്പായി ഫുട്ബാൾ ലോകം കാത്തിരിക്കുന്ന വമ്പൻ പോരാട്ടങ്ങൾക്ക് ഖത്തർ വേദിയാകും.

മാർച്ച് 26നാണ് ഖത്തർ ഫുട്ബാൾ ഫെസ്റ്റിവലിന്റെ ഭാഗമായി മത്സരങ്ങൾ ആരംഭിക്കുക. 26ന് ഖത്തർ -സെർബിയ മത്സരം ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലും സൗദി അറേബ്യ -ഈജിപ്ത് മത്സരം അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലും നടക്കും. മാർച്ച് 27ന് അർജന്റീന -സ്പെയിൻ ഫൈനലിസിമ പോരാട്ടം ലുസൈൽ മൈതാനിയിൽ നടക്കും.

30ന് ഈജിപ്ത് -സ്പെയിൻ മത്സരവും സെർബിയ -സൗദി അറേബ്യ മത്സരവും അരങ്ങേറും. 31ന് ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീന -ഖത്തർ മത്സരത്തോടെ ഫുട്ബാൾ ഫെസ്റ്റിവലിന് കൊടിയിറങ്ങും.