Tuesday, September 29, 2026
Home News വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു.

വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു.

0
127 views

ദോഹ: മേഖലയിലെ സംഘർഷങ്ങളുടെ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളിലും മറ്റ് സർക്കാർ -പൊതുമേഖലാ സ്ഥാപനങ്ങളിലും ഏർപ്പെടുത്തിയിരുന്ന വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. ചൊവ്വാഴ്‌ച മുതൽ എല്ലാ ജീവനക്കാരും ഓഫിസുകളിൽ നേരിട്ടെത്തി ജോലിയിൽ പ്രവേശിക്കണമെന്ന് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് സെക്രട്ടേറിയറ്റ് ജനറൽ വർക്ക് ഫ്രം ഹോം സംവിധാനമേർപ്പെടുത്തിയിരുന്നത്.

error: Content is protected !!