Thursday, June 18, 2026
Home News ഈദ് അൽ അദ്ഹ ഫാമിലി ഫെസ്റ്റിവൽ’ വിനോദ പരിപാടികളും ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചു..

ഈദ് അൽ അദ്ഹ ഫാമിലി ഫെസ്റ്റിവൽ’ വിനോദ പരിപാടികളും ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചു..

0
56 views

ദോഹ: ഖത്തറിലെ ഈദ് ആഘോഷങ്ങളുടെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയം ‘വിസിറ്റ് ഖത്തർ’, ‘ഖത്തർ കലണ്ടർ’ എന്നിവയുമായി സഹകരിച്ച് ബീച്ച് 974-ൽ ‘ഈദ് അൽ അദ്ഹ ഫാമിലി ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നു. മേയ് 28, 29 തീയതികളിൽ വൈകുന്നേരം 4 മണി മുതൽ 8 മണി വരെയാണ് മേള നടക്കുക.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന പരിപാടികളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്: പപ്പറ്റ് ഷോ, മാജിക് ഷോ, ബബിൾ ഷോ, സർക്കസ് (ഓരോന്നും 30 മിനിറ്റ് ദൈർഘ്യമുള്ളവ). 60 മിനിറ്റ് ദൈർഘ്യമുള്ള പ്രത്യേക ‘ആംഗ്രി ബേർഡ്‌സ്’ ഷോ. ഫേസ് പെയിന്റിംഗ്, ഹെന്ന, ബലൂൺ ആർട്ട്, ബീച്ച് ഗെയിമുകൾ എന്നിവ ഉൾപ്പെടുന്ന കിഡ്‌സ് സോൺ. വലിയ സ്ക്രീനും ലൈറ്റിംഗ് ഇഫക്റ്റുകളും സജ്ജീകരിച്ച പ്രത്യേക സ്റ്റേജ്.

ടിക്കറ്റ് നിരക്കുകൾ മേളയിൽ പ്രവേശിക്കുന്നതിനുള്ള നിരക്കുകൾ താഴെ പറയുന്നവയാണ്: മുതിർന്നവർ: 35 ഖത്തർ റിയാൽ. 14 വയസ്സിന് താഴെയുള്ള കുട്ടികൾ: 15 ഖത്തർ റിയാൽ. സൗജന്യ പ്രവേശനം: 6 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമായിരിക്കും. വിഐപി വാഹന പ്രവേശനം: 150 ഖത്തർ റിയാൽ.

സന്ദർശകർക്ക് ലഘുഭക്ഷണങ്ങളും മറ്റും സ്വന്തമായി ബീച്ചിലേക്ക് കൊണ്ടുവരാൻ അനുവാദമുണ്ടെന്ന് ബീച്ച് 974 മാനേജ്‌മെന്റ് അറിയിച്ചു. സന്ദർശകർക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിനായി തത്സമയ പ്രകടനങ്ങളും വിവിധ വിനോദ പരിപാടികളും മേളയുടെ ഭാഗമായി ഉണ്ടാകും.

error: Content is protected !!