
ദോഹ: ഖത്തറും ലെബനനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്ത് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ലെബനൻ പ്രസിഡൻ്റ് ജോസഫ് ഔനും തമ്മിൽ ഫോൺ സംഭാഷണം നടത്തി. ലെബനന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ഖത്തർ നൽകുന്ന പിന്തുണക്ക് ലെബനൻ പ്രസിഡന്റ് നന്ദി അറിയിച്ചു. ലെബനൻ ഭരണകൂടത്തോടും ജനങ്ങളോടും കാണിക്കുന്ന തുടർച്ചയായ സഹകരണത്തിന് ഖത്തർ അമീറിനോടുള്ള കടപ്പാട് രേഖപ്പെടുത്തി.
ലെബനന് പൂർണ പിന്തുണയും ഐക്യദാർഢ്യവും ഖത്തർ അമീർ ആവർത്തിച്ചു. നയതന്ത്ര ശ്രമങ്ങളിലൂടെ ലെബനനിലും മേഖലയിലാകെയും സുരക്ഷയും സ്ഥിരതയും മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് അമീർ പ്രത്യാശ പ്രകടിപ്പിച്ചു. പൊതു താൽപര്യമുള്ള വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരുനേതാക്കളും വിലയിരുത്തി.








