
ദോഹ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രിയെ 20 വർഷം തടവിനു ശിക്ഷിച്ച് ഖത്തർ. 560 കോടി ഡോളറിന്റെ കള്ളപ്പണം വെളിപ്പിച്ചെന്നാണ് കേസ്. അലി ഷെറീഫ് അൽ ഇമാദി ഉൾപ്പെടെ 15 പേരാണ് കേസിലെ പ്രതികൾ.
ശിക്ഷയുടെ ഭാഗമായി 1670 കോടി ഡോളർ (6100 കോടി ഖത്തർ റിയാൽ) പിഴയും അടയ്ക്കണം. വെളുപ്പിച്ച കള്ളപ്പണത്തിന്റെ രണ്ട് ഇരട്ടിയും മറ്റു പിഴകളും ചേർത്തുള്ള തുകയാണിത്. വിധിക്കെതിരെ അപ്പീൽ നൽകാൻ പ്രതികൾക്ക് അവകാശമുണ്ട്. കേസിനെക്കുറിച്ചു പ്രതികരിക്കാൻ ഇമാദിയുടെ അഭിഭാഷകൻ





