
ഖത്തറില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 82 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കൊ വിഡ് ബാധിച്ച് ഐ.സി.യുവില്‍ പ്രവേഷിപ്പിച്ചവരില്‍ ഭൂരിഭാഗവും 30 മുതല്‍ 40 വരെ പ്രായമുള്ളവരെ യാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു കൊണ്ടിരിക്കുനത് എന്ന് എച്ച്.എം.സി തീവ്രപരിചരണ വിഭാഗം മേധാവി ഡോ. അഹമ്മദ് അല്‍ മുഹമ്മദ് പറഞ്ഞു. ഇപ്പോള്‍ രോഗം സ്ഥിരീകരിക്കുന്ന ഭൂരിഭാഗം പേരിലും കൊവിഡ് വകഭേദം സംഭവിച്ച വൈറസാണ് കണ്ടെത്തുന്നത്.