റമദാന്‍ മാസത്തിലും കൊവിഡ് ഭീഷണിയുടെ ഫലമായി ഇഫ്താര്‍ ടെന്റുകള്‍, സമൂഹ ഒത്തുചേരലുകള്‍ എന്നിവയ്ക്ക് നിരോധനം…

0
44 views

ദോഹ: ഖത്തറില്‍ ഈ റമദാന്‍ മാസത്തിലും കൊവിഡ് ഭീഷണിയുടെ ഫലമായി ഇഫ്താര്‍ ടെന്റുകള്‍, സമൂഹ ഒത്തുചേരലുകള്‍ എന്നിവയ്ക്ക് നിരോധനം ഏരപ്പെടുതും എന്ന് റിപ്പോര്‍ട്ട്.

നില്‍വില്‍ രാജ്യത്ത് പൊതു ഇടങ്ങളില്‍ സമ്മേളിക്കാന്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്ക് അനുവാദമില്ല. റമദാനിലെയും വിശേഷ ദിനങ്ങളിലെയും കുടുംബ സംഗമങ്ങള്‍ രാജ്യത്ത് കഴിഞ്ഞ തവണ കൊവിഡ് വര്‍ധിപ്പിക്കാന്‍ കരണമാക്കിയതായി അധികൃതര്‍ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ റമദാന്‍ ആരംഭിക്കുന്നതോടെ ഈ വിഷയത്തില്‍ ശക്തമായ പരിശോധനയും കൂടാതെ നിയമ ലംഘകര്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.