ഖത്തറിലെ വിമാനത്താവളം അടക്കം അടച്ചു പൂട്ടുമെന്ന തരത്തിലാണ് വാട്‌സ് ആപ്പ് അടക്കമുള്ള മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകൾ..

0
39 views
WhatsApp_Instagram_not_working_issue_news

ഖത്തറിൽ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഖത്തറിലെ വിമാനത്താവളം അടക്കം അടച്ചു പൂട്ടുമെന്ന തരത്തിലാണ് വാട്‌സ് ആപ്പ് അടക്കമുള്ള മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകൾ പെരുകുന്നതായി റിപ്പോര്‍ട്ട്.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആളുകള്‍ സത്യാവസ്ഥ അറിയാന്‍ ഔദ്യോഗിക സൈറ്റുകള്‍ പിന്തുടരണമെന്നും അധികൃതര്‍ അറിയിച്ചു.