രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ സ്‌കൂള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഞാറാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് സ്‌കൂള്‍ മാനേജ്മെന്റുകള്‍ വ്യക്തമാക്കി.

0
19 views
qatar _school_syudents_teachers

ദോഹ: രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ സ്‌കൂള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഞാറാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് സ്‌കൂള്‍ മാനേജ്മെന്റുകള്‍ വ്യക്തമാക്കി. നിലവില്‍ 30 ശതമാനം സ്‌കൂള്‍ ഹാജരും ബാക്കി ഓണ്‍ലൈന്‍ വിദ്യാഭ്യാസവും എന്ന നിലയിലായിരുന്നു രാജ്യത്തെ വിദ്യഭ്യാസ ക്രമം. സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന പാഠ ഭാഗങ്ങളില്‍ രക്ഷിതാക്കളുടെ കൂടി സഹകരണത്തോടെ പാഠ്യ പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയാണ് വേണ്ടത് എന്നും ഇക്കാര്യത്തില്‍ സ്‌കൂള്‍ മാനേജ്മെന്റുകളുടെയും അധ്യാപകരുടെയും പരിപൂര്‍ണ പിന്തുണ ഉണ്ടാവുമെന്നും മാനേജ്മെന്റുകള്‍ പറഞ്ഞു..