
ഖത്തറിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ വെള്ളിയാഴ്ച മുതൽ നിലവിൽ വന്നെങ്കിലും വ്യക്തിപരമായി ആരോഗ്യകരമായ ശീലങ്ങൾ പാലിക്കുവാൻ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള പാർക്കുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. പാർക്കുകളിൽ നടക്കുന്നതിനോ ഓടുന്നതിനോ വ്യക്തിപരമായ വ്യായാമ മുറകൾ പരിശീലിക്കുന്നതിനോ തടസ്സമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കൂട്ടം കൂടുന്നത് മാത്രമാണ് വിലക്കിയിട്ടുള്ളത്.