നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോരുത്തരും വാക്സിനെടുക്കുക മറ്റുള്ളവരെ വാക്സിനെടുക്കാന്‍…

0
26 views

ഓരോരുത്തരും വാക്സിനെടുക്കുക മറ്റുള്ളവരെ വാക്സിനെടുക്കാന്‍ സഹായിക്കുക. നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോ വിഡിനെതിരെയുള്ള മറ്റൊരു നിര്‍ണായകപോരാട്ടം ഇന്ന് ആരംഭിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍11 മുതല്‍14 വരെയുള്ള നാല് ദിവസമാണ് ‘വാക്സിന്‍ ഉത്സവം’ ആയി ആചരിക്കുന്നത്.

THRISSURVARTHA KALYAN

കോ വിഡിനെതിരെയുള്ള പോരാട്ടം ഫലപ്രദ മാകാന്‍ എല്ലാ ജനങ്ങളും സഹകരിക്കണമെന്നും അതിനായി 4 നിര്‍ദേശങ്ങള്‍ താന്‍ മുന്നോട്ട് വെക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഈ 4 നിര്‍ദേശങ്ങളും എല്ലാവരും ഓര്‍മയില്‍ സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓരോ വ്യക്തിയും സ്വയം വാക്സിനെടുക്കാന്‍ തയ്യാറാവുന്നതിനൊപ്പം മറ്റൊരാളെ വാക്സിനെടുക്കാന്‍ സഹായിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആദ്യ നിര്‍ദേശം. വിവരവും വിദ്യാഭ്യാസവും കുറഞ്ഞ ആളുകള്‍ക്ക് വാക്സിനെ കുറിച്ച് അറിവുണ്ടാകാനിടയില്ലെന്നും അത്തരത്തിലുള്ള ഒരാളെയെങ്കിലും വാക്സിനെടുപ്പിക്കുക എന്നത് ഓരോരുത്തരും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.