ഖത്തറില്‍ വിദേശികള്‍ക്ക് കമ്പനികളില്‍ 100 ശതമാനം ഉടമസ്ഥത അനുവദിക്കുന്നു….

0
61 views

ഖത്തറില്‍ വിദേശികള്‍ക്ക് കമ്പനികളില്‍ 100 ശതമാനം ഉടമസ്ഥത അനുവദിക്കുന്ന കരട് നിയമത്തിന് ഖത്തര്‍ കാബിനറ്റ് അംഗീകാരം നല്‍കി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭ യോഗമാണ് നിര്‍ണായകമായ തീരുമാനമെടുത്തത്. നിവലില്‍ ചില പ്രത്യേക പദ്ധതികളിലും ഏരിയകളിലും വിദേശികള്‍ക്ക് 100 ശതമാനം നിക്ഷേപം അനുവദിക്കുന്നുണ്ട്. ഇത് മിക്കവാറും റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടാണ് .

കമ്പനികളില്‍ 51, 49 ശതമാനം എന്ന അനുപാതത്തിലാണ് സ്വദേശി വിദേശി നിക്ഷേപം അനുവദിച്ചിരുന്നത്. ഇവിടെയാണ് പുതിയ കരട് നിയമം കാര്യമായ മാറ്റം വരുത്തുക. ഖത്തറിലെ വിദേശി നിക്ഷേപം വര്‍ദ്ധിപ്പിക്കുവാനും വ്യാപാരം വികസിപ്പിക്കുവാനും സഹായകമായ തീരുമാനമാണിത്.

ഖത്തറി ഇതര മൂലധനത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ നിക്ഷേപം നിയന്ത്രിക്കുന്ന 2019 ലെ നിയമ നമ്പര്‍ (1) ലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്ന കരട് നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കി.