ഹെറോയിന്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രതി പിടിയിൽ. ..

0
14 views

ഹമദ് വിമാനത്താവളം വഴി ഒളിപ്പിച്ച നിലയില്‍ ഹെറോയിന്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രതി പിടിയിൽ. ആയിരം ഡോളറിനാണ് പ്രതി ഹെറോയിന്‍ മയക്കുമരുന്ന് ദോഹയിലേക്ക് കടത്താന്‍ കരാറായതെന്ന് പോലീസ് കണ്ടെത്തി. 66 ഹെറോയിന്‍ പാക്കറ്റുകളാണ് ഒളിപ്പിച്ച നിലയില്‍ ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. ദോഹ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് അധികൃതരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് അഞ്ച് വര്‍ഷം തടവും മൂന്ന് ലക്ഷം റിയാല്‍ പിഴ ശിക്ഷയുമാണ് ദോഹ ക്രിമിനല്‍ കോടതി ചുമത്തിയിരിക്കുന്നത്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.