ഖത്തറില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍. ..

0
55 views

ഖത്തറില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍. ഗര്‍ഭിണിയാകാന്‍ തയാറെടുക്കുന്നവര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കും വാക്സിന്‍ സുരക്ഷിതമാണ്. ഗര്‍ഭിണികളില്‍ വാക്സിന്‍ പരീക്ഷണം നടത്തിയിട്ടില്ലെങ്കിലും ഫൈസര്‍-ബയോടെക് വാക്സിന്റെ ക്ലിനിക്കല്‍ ഇതര പഠനങ്ങളില്‍ നിന്നുള്ള തെളിവുകള്‍ ലോകാരോഗ്യ സംഘടനയും യു.എസ്, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ റെഗുലേറ്ററി അതോറിറ്റികളും വിലയിരുത്തുകയും ഗര്‍ഭിണികളിലെ വാക്സിന്‍ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ചിട്ടില്ലെന്നും ഡോ.നജാത് വ്യക്തമാക്കി.

വിട്ടുമാറാത്ത രോഗങ്ങളുള്ള ഗര്‍ഭിണികള്‍ക്ക് കൊവിഡ് പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ ഇക്കൂട്ടര്‍ വാക്സിനെടുക്കുന്നതാണ് നല്ലത് എന്നും വാക്സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം തേടണമെന്നും ഹെല്‍ത്തി വുമണ്‍ ലീഡിങ് ടു ഹെല്‍ത്തി പ്രെഗ്നന്‍സി ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജി മേധാവി ഡോ.നജാത് അല്‍ ഖെനിയാബ് പറഞ്ഞു.