കൊ വിഡ് രോഗമുക്തി നേടിയവര്‍ക്ക് യാത്രകളിലും ജോലിയിലും ക്വാറന്റൈന്‍ ഇളവ്..

0
64 views

കൊ വിഡ് രോഗമുക്തി നേടിയവര്‍ക്ക് യാത്രകളിലും ജോലിയിലും ക്വാറന്റൈന്‍ ഇളവ് നല്‍കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. രോഗമുക്തി നേടിക്കഴിഞ്ഞ് അടുത്ത ആറ് മാസം വരെ ഖത്തറിലേക്ക് വരുമ്പോള്‍ ക്വാറന്റൈന്‍ ആവശ്യമില്ല. രോഗമുണ്ടായി മാറിയതിന്റെയും നെഗറ്റീവായതിന്റെയും ആശുപത്രി അല്ലെങ്കില്‍ ലബോറട്ടറി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

എന്നാൽ രോഗം വന്ന് ഭേദമായവരും വാക്‌സിനെടുത്തവരും മറ്റുള്ളവരെ പോലെ തന്നെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും ഖത്തര്‍ പി.എച്ച്.സി.സി ഡയറക്ടര്‍ ഡോ.മറിയം അബ്ദുല്‍ മാലിക് പറഞ്ഞു.