ഇന്ത്യയിലെ കോവിഷീല്‍ഡിന് ഖത്തറില്‍ അംഗീകാരം നല്‍കിയതിന് പിന്നാലെ ക്വാറന്റൈനില്‍ ഇളവില്‍ വ്യക്തത വരുത്തി ഇന്ത്യന്‍ എംബസി. ..

0
25 views

ഇന്ത്യയിലെ കോവിഷീല്‍ഡിന് ഖത്തറില്‍ അംഗീകാരം നല്‍കിയതിന് പിന്നാലെ ക്വാറന്റൈനില്‍ ഇളവില്‍ വ്യക്തത വരുത്തി ഇന്ത്യന്‍ എംബസി. കോവിഷീല്‍ഡിന്റെ രണ്ടു ഡോസും സ്വീകരിച്ച് 14 ദവിസം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുകയെന്ന് ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു. ഇന്ത്യയില്‍ വ്യാപകമായി നല്‍കുന്ന മറ്റൊരു വാക്സിനായ കോവാക്സിന് ഈ ഇളവ് ലഭിക്കില്ലെന്നാണ് അറിയുന്നത്.