ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഖത്തറിലേക്ക് വരാനുള്ള എന്‍ട്രി വിസയ്ക്കായി അപേക്ഷകള്‍ സ്വീകരിക്കും…

0
47 views

ദോഹ: ഇന്ത്യയില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഖത്തറിലേക്ക് വരാനുള്ള എന്‍ട്രി വിസയ്ക്കായി ഏപ്രില്‍ 25 ഞായറാഴ്ച (നാളെ) മുതലാണ് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുന്നത്.

ഖത്തര്‍ വിസ സെന്റര്‍ വെബ്സൈറ്റ് (https://www.qatarvisacenter.com/home) വഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. കേരളത്തില്‍ കൊച്ചിയിലും, ഇന്ത്യയില്‍ കൊല്‍ക്കത്ത, ലഖ്നൗ, ഹൈദരാബാദ്, ചെന്നൈ, മുംബൈ, ഡല്‍ഹി, എന്നിവിടങ്ങളിലും ഖത്തര്‍ വിസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.