ഖത്തർ: ബാങ്കിന്റെ കെട്ടിടത്തിനുള്ളില്‍ നടന്നു കൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികള്‍ക്കിടെ എ ട്ടി എം മെഷീന്‍ നശിപ്പിക്കാന്‍ ശ്രമിച്ച ആൾക്ക് തടവ് ശിക്ഷക്കും നാട് കടത്തലിനും വിധിച്ചതായി കോടതി ഉത്തരവ്.
പൊലീസ് നിരീക്ഷണ ക്യാമറയുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളുടെ പക്കല്‍ നിന്നും മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍, മോഷണ സമയത്ത് ധരിച്ചിരുന്ന കയ്യുറകള്‍, സണ്‍ഗ്ലാസ്, മാസ്‌ക് എന്നിവ പിടിച്ചെടുത്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നിരിക്കുന്നത്.