ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 322 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം…

0
68 views

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 322 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 11 പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് 4 പേരേയുംം ഫേസ് മാസ്‌ക് ധരിക്കാത്തതിന് 307 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം. പിടികൂടിയവരെ യെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.