ഖത്തറില്‍ നിന്നും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമ്പത് മാസത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ ക്വാറന്റൈന്‍ വേണ്ട.

0
16 views

ദോഹ: ഖത്തറില്‍ നിന്നും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമ്പത് മാസത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ ക്വാറന്റൈന്‍ വേണ്ട. എന്നാല് ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ള എല്ലാവര്‍ക്കും ഖത്തറില്‍ 10 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇതിനാല്‍ ഇന്ത്യക്കാര്‍ക്ക് ഖത്തറിന്റെ പുതിയ ഇളവ് നിലവിലെ സാഹചര്യത്തില്‍ ലഭ്യമാകില്ല.

 

ഖത്തറില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം വിദേശത്തേക്ക് പോയി 14 ദിവസങ്ങള്‍ക്ക് ശേഷമോ ഒമ്പത് മാസത്തിനുള്ളിലോ തിരിച്ചുവരുന്നവര്‍ക്കാണ് ക്വാറന്റൈന്‍ ഒഴിവാക്കിയിരിക്കുന്നത്. വാക്‌സിന്‍ സെകന്‍ഡ് ഡോസ് സ്വീകരിച്ചതിന് ശേഷമുള്ള 14 ദിവസം കഴിഞ്ഞുള്ള ഒമ്പതുമാസമാണ് കണക്കാക്കുക. 14 ദിവസത്തിനുള്ളിലോ ഒമ്പതുമാസം കഴിഞ്ഞോ തിരിച്ചെത്തുന്നവര്‍ക്ക് നിലവിലുള്ള ചട്ടപ്രകാരമുള്ള ക്വാറൻൻ്റൈൻ നിര്‍ബന്ധമായിരിക്കും.