ഖത്തറില്‍ സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കോവിഡ് വീണ്ടും കുറഞ്ഞു..

0
14 views
covid_vaccine_qatar_age_limit

ദോഹ : ഖത്തറില്‍ സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കോവിഡ് വീണ്ടും കുറഞ്ഞു, സാമൂഹ്യ വ്യാപനത്തിലൂടെ ഇന്ന് 144 കേസുകള്‍ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ചികിത്സയിലായിരുന്ന 56, 67, 74, 77 വയസ്സ് പ്രായമുള്ള 4 പേര്‍ മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 530 ആയി.

770 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 5576 ആയികഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 364 ആയി. 6 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 205 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.