ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭ യോഗം തീരുമാനിച്ചു. രണ്ടാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായും രാജ്യം സ്വീകരിച്ച പ്രതിരോധ നടപടികള്‍ ഫലപ്രദമായതായും ഈ നില തുടര്‍ന്നാല്‍ ഈ മാസം 28 മുതല്‍ ഘട്ടം ഘട്ടമായി കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാനാണ് തീരുമാനം.