
ദോഹ: കറന്‍സി മുഖാന്തരം കൊവിഡ് പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ ശേഷിയുള്ള പുതിയ കറന്‍സി നോട്ടുകള്‍ അച്ചടിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വൃത്തങ്ങള്‍ . ഇതിനായി ഗുണമേന്മയുള്ള കടലാസ്സ് ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ആലോചിക്കുകയാണ്. നിലവിലെ രാജ്യത്ത് വിതരണം ചെയ്യപ്പെടുന്ന നോട്ടുകളില്‍ കൊവിഡ് പ്രതിരോധ ശേഷിയെ ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍ കൂടുതല്‍ ഗുണനിലവാരമുള്ള കടലാസുകളില്‍ കറന്‍സികള്‍ അച്ചടിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിലെ ബാങ്കിംഗ് ഇഷ്യു സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ജാസിം അല്‍ കുവാരിയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.