തൊഴിലാളികളുടെ പരാതികളും തൊഴില്‍ നിയമലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യുവാനുള്ള സംവിധാനവുമായി ഭരണവികസന, തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും പരാതികള്‍ നല്‍കാന്‍ അനുവദിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമിന്റെ ആദ്യ ഘട്ടം ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം ഇന്ന് ആരംഭിച്ചു.
തൊഴില്‍ നിയമത്തിന്റെ പൊതുവായ ലംഘനങ്ങളെക്കുറിച്ച് പരാതികള്‍ നല്‍കാനും ഏകീകൃത പ്ലാറ്റ്ഫോം പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സൗകര്യം നല്‍ക്കുന്നു. തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതിനും തൊഴില്‍ കരാര്‍ അനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുമാണ് പരാതികള്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള ഏകീകൃത പ്ളാറ്റ് ഫോം എന്ന ആശയവുമായി മന്ത്രാലയം രംഗത്ത് വന്നത്. ഒരുമിച്ചുകൂട്ടുക, തൊഴിലാളികള്‍ക്ക് അനുചിതമായ താമസസൗകര്യം നല്‍കുക, ജോലിസ്ഥലത്ത് വ്യക്തമായ തൊഴില്‍ നിയമലംഘനങ്ങള്‍ നടത്തുക തുടങ്ങിയവ ഉപയോക്താവിന്റെ വ്യക്തിത്വം വെളിപ്പെടുത്താതെ പരാതി നല്‍കാം എന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.