ഖത്തറിൽ ബോട്ട് തകര്‍ന്ന് കുടുങ്ങിയ വിദേശികള്‍ക്ക് രക്ഷയായി മലയാളി പ്രവാസികള്‍…

0
162 views

ഖത്തറില്‍ വക്‌റക്കടുത്ത് ആഴക്കടലില്‍ ബോട്ട് തകര്‍ന്ന് കുടുങ്ങിയ വിദേശികള്‍ക്ക് രക്ഷയായി മലയാളി പ്രവാസികള്‍. ശനിയാഴ്ച രാവിലെ വക്‌റ തീരത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെ ആഴക്കടലിലാണ് സംഭവം. മീന്‍പിടിക്കാന്‍ പോയ വിദേശികളുടെ ബോട്ട് തകരുകയായിരുന്നു. തുടര്‍ന്ന് ചെങ്ങന്നൂര്‍ സ്വദേശി സിജോ, സഹോദരന്‍ ജോണ്‍സി, ടൈറ്റസ്, കോഴിക്കോട് സ്വദേശി ഫാസില്‍ എന്നിവരാണ് രണ്ട് ഈജിപ്തുകാരെയും ഒരു ജോര്‍ദാന്‍കാരനെയും രക്ഷപ്പെടുത്തിയത്. തുടർന്ന് 999 എന്ന ഹമദിന്റെ അടിയന്തര നമ്പറില്‍ വിളച്ച് കോസ്റ്റ്ഗാര്‍ഡിനെയും വിവരമറിയിച്ചു. കോസ്റ്റ്ഗാര്‍ഡ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.