രാജ്യത്ത് ഇന്ന് രാത്രി മുതല്‍ അതി കഠിന ചൂടുണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

0
86 views

ദോഹ: രാജ്യത്ത് ഇന്ന് രാത്രി മുതല്‍ അതി കഠിന ചൂടുണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പകലും രാത്രിയും അതി തീവ്ര ചൂടുണ്ടാവും. ചിലയിടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട് ഇന്ന് മുതലാണ് രാജ്യത്ത് വേനല്‍ കാലത്തിന് ആരംഭമാവുന്നത്. അത് കൊണ്ട് തന്നെ ഇന്നത്തെ രാത്രിക്ക് ‘ലൈയ്ല്‍ അല്‍ സുരയ്യ’ എന്ന വിളിപ്പേരുണ്ട്. കാലാവസ്ഥാ വിഭാഗം തങ്ങളുടെ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.