ഇന്ത്യയിൽ നിന്നും യുഎഇ യിലേക്ക് ജൂലൈ 6 വരെ വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ എക്സ് പ്രസ്സ് അറിയിച്ചു..

0
58 views

ഇന്ത്യയിൽ നിന്നും യുഎഇ യിലേക്ക് ജൂലൈ 6 വരെ വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ എക്സ് പ്രസ്സ് അറിയിച്ചു. യു എ ഇ യുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തിരുമാനമെന്നാണ് എയർ ഇന്ത്യ എക്സ് പ്രസ്സ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

ഏപ്രില്‍ 24 നാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ യിലേക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയിലെ കോവിഡ് കേസുകള്‍ കുറഞ്ഞാൽ മാത്രമേ പ്രവേശനവിലക്ക് പിന്‍വലിക്കൂ എന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിക്കുകയും ചെയ്തിരുന്നു.

 

ജൂലായ് ആദ്യ വാരത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ട്രാവല്‍ ഏജന്‍സികളെ ബന്ധപ്പെടണമെന്നും എന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും യുഎഇ യിലേക്കുള്ള വിമാന സർവീസുകൾ 2021 ജൂൺ 30 വരെ ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് നേരത്തെ അറിയിച്ചിരുന്നു.