
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തറില്‍ ശക്തമായ കാറ്റ് അടിച്ചുവീശുന്നുണ്ട്.
ചിലയിടങ്ങളില്‍ പോടിക്കാറ്റടിക്കാനും സാധ്യതയുണ്ട്. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ജോലിക്ക് പോകുന്നവർ അതീവ ജാഗ്രത പാലിക്കണം. കടലിലേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്. എട്ടടിവരെ ഉയരത്തില്‍ വേലിയേറ്റത്തിനും സാധ്യതയുണ്ട്. മൊത്തത്തില്‍ ചൂട് കൂടിയ കാലാവസ്ഥയായിരിക്കുമെന്നും സൂചനയുണ്ട് .