ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമമുറപ്പുവരുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍..

0
88 views

ദോഹ : ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമമുറപ്പുവരുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്‌സ് ബോഡികളുടെയും അഫിലിയേറ്റഡ് സംഘടനകളുടെയും പ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറില്‍ അംഗീകരിച്ച വാക്സിന്‍ പൂര്‍ത്തീകരിച്ച് ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാരുടെ ക്വാറന്റൈന്‍ ഒഴിവാക്കല്‍, വാക്സിനെടുത്ത ശേഷം നാട്ടിലേക്ക് പോകുന്നവരുടെ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഒഴിവാക്കല്‍ തുടങ്ങി പല പ്രശ്നങ്ങളും എംബസിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഓരോ പ്രശ്നത്തിലും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അംബാസഡര്‍ ഉറപ്പുനല്‍കി.