ഖത്തറില്‍ ഇന്നലെ മുതല്‍ കോവിഡ് നിയന്ത്രണങ്ങളുടെ രണ്ടാംഘട്ട ഇളവുകള്‍ ആരംഭിച്ചത് റീട്ടെയില്‍ മാര്‍ക്കറ്റ് സജീവമാക്കിയതായി റിപ്പോര്‍ട്ട്…

0
96 views

ഖത്തറില്‍ ഇന്നലെ മുതല്‍ കോവിഡ് നിയന്ത്രണങ്ങളുടെ രണ്ടാംഘട്ട ഇളവുകള്‍ ആരംഭിച്ചത് റീട്ടെയില്‍ മാര്‍ക്കറ്റ് സജീവമാക്കിയതായി റിപ്പോര്‍ട്ട്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നുണ്ടെങ്കിലും സുരക്ഷ മുന്‍കരുതലുകളില്‍ വീഴ്ചവരുത്തരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് മോളുകളിലുമൊക്കെ പ്രവേശനം അനുവദിച്ചത്. കുറേ കാലത്തിന് ശേഷം കുടുംബങ്ങളൊന്നായി ഷോപ്പിംഗിനിറങ്ങിയത് ആഘോഷത്തിന്റെ പ്രതീതിയാണ് സൃഷ്ടിച്ചത്. പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും കോര്‍ണിഷും പാര്‍ക്കുകളുമൊക്കെ സജീവമായതും ശ്രദ്ധേയമാണ് .വേനലവധിക്ക് സ്‌ക്കൂളുകള്‍ അടച്ചതിനാല്‍ വരും ദിവസങ്ങളില്‍ മാര്‍ക്കറ്റുകള്‍ കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‍ഖത്തറില് കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമായതും മിക്കവരും പൂര്‍ണമായും വാക്‌സിനെടുത്ത തുമൊക്കെ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.