ഖത്തറില്‍ ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിക്കുമെന്ന് ഇന്ത്യന്‍ എംബസി…

0
99 views

ദോഹ: ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സൈന്ററിന്റെ സഹകരണത്തോടെ ഖത്തറില്‍ ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിക്കുമെന്ന് ഇന്ത്യന്‍ എംബസി. താല്‍പര്യമുള്ളവര്‍ 7910198575 എന്ന സൂം ഐഡിയില്‍ ഐ.എസ്.സി എന്ന പാസ് വേര്‍ഡ് ഓടെ ചേരണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

ജൂണ്‍ 21 തിങ്കളാഴ്ച രാവിലെ 4.45 മുതല്‍ 5.45 വരെയായിരിക്കും പരിപാടി നടക്കുക.ശക്തമായ കൊവിഡ് പ്രോട്ടോക്കോളുകള്‍ നിലനില്‍ക്കുന്നതിനാല്‍ മ്യൂസിയം ഓഫ് ഇസ്ലാമിക് പാര്‍ക്ക്, അല്‍ ബയ്ത് സ്റ്റേഡിയം പാര്‍ക്ക്, ദുഖാന്‍, ഏഷ്യന്‍ ടൗണ്‍, വകറ, മിസഈദ് എന്നിവിടങ്ങളില്‍ വിദഗ്ധ യോഗാ പരിശീലകരുടെ നേതൃത്വത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിമിതമായ ആളുകളെ സംഘടിപ്പിച്ചായിരിക്കും പരിപാടി നടക്കുക.