കൊവിഡിന്റെ രണ്ടാം തരംഗത്തെ മറികടക്കുന്നതില്‍ ഖത്തര്‍ വിജയം കൈവരിച്ചെന്ന് ആരോഗ്യ മന്ത്രി…

0
43 views

ദോഹ: കൊവിഡിന്റെ രണ്ടാം തരംഗത്തെ മറികടക്കുന്നതില്‍ ഖത്തര്‍ വിജയം കൈവരിച്ചെന്ന് ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ അല്‍ കുവാരി. വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കി ജനങ്ങളുടെ സഹകരണം ഉറപ്പ് വരുത്തിയതും ഈ രംഗത്ത് സര്‍ക്കാരിന് നേട്ടമായി. കൊവിഡ് രോഗികള്‍ക്ക് ഒരു കാരണവശാലും ചികിത്സ വൈകരുതെന്ന് ഖത്തര്‍ സര്‍ക്കാര്‍ ആഗ്രഹിച്ചു. രാജ്യത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും ഇക്കാര്യത്തില്‍ ഖത്തര്‍ സര്‍ക്കാരുമായി സഹകരിച്ചു.

ആശുപത്രികളിലെ കൊവിഡ് അടിയന്തര സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചത് മികച്ച കൊവിഡ് പ്രതിരോധ നടപടിയായി. കൊവിഡ് ആദ്യ തരംഗം അവസാനിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട ആശുപത്രികള്‍ രണ്ടാം തരംഗത്തോടെ ഉടനടി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതും നേട്ടമായി.