ദോഹ. ഖത്തറില്‍ കോവിഡ് വാക്സിനേഷന് പുരോഗമിക്കുന്നു. ഏറ്റവും റിസ്കുള്ള ജനവിഭാഗമായ 60 കഴിഞ്ഞവരില്‍ 96.2 ശതമാനത്തിനും ഒരു ഡോസ് വാക്സിനെങ്കിലും ലിച്ചിട്ടുണ്ട്. ഈ വിഭാഗത്തിലെ 89.8 ശതമാനമാണ് വാക്സിനേഷന് പൂര്‍ത്തീകരിച്ചത്.
രാജ്യത്തെ മുഴുവനാളുകളുടേയും സുരക്ഷ കണക്കിലെടുത്ത് എത്രയും വേഗം എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കുവാനാണ് ആരോഗ്യ മന്ത്രാലയം പരിശ്രമിക്കുന്നത്. രാജ്യത്തെ 16 വയസിന് മുകളിൽ ജനങ്ങളില്‍ 58.3% വാക്സിനേഷന് ഇതിനകം പൂര്‍ത്തീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 71.5% ജനങ്ങളും വാക്സിന്റെ ഒരു ഡോസെങ്കിലുമെടുത്തിട്ടുണ്ട്.
അതിന് വേണ്ടിയാണ് പ്രതി ദിനം 25000 പേര്‍ക്ക് വാക്സിന് നല്കാന് സൗകര്യമുള്ള വിശാലമായ വാക്സിനേഷന് കേന്ദ്രം ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തുറന്നത്. വാക്സിനെടുത്താലും മുന്‍കരുതലും ജാഗ്രതയും കൈവെടിയരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.