ക്യൂ.എന്‍. സി.സി. വാക്സിനേഷന്‍ സെന്ററില്‍ അവസാന പ്രവര്‍ത്തി ദിവസം ഇന്നായിരിക്കും…

0
62 views

ദോഹ : ക്യൂ.എന്‍. സി.സി. വാക്സിനേഷന്‍ സെന്ററില്‍ അവസാന പ്രവര്‍ത്തി ദിവസം ഇന്നായിരിക്കും. വകറയിലെ ഡ്രൈവ് ത്രൂ സൗകര്യം ജൂണ്‍ 30 ബുധനാഴ്ച രാത്രിയോടെയാണ് പ്രവര്‍ത്തനമവസാനിപ്പിക്കുക.

സെക്കന്റ് ഡോസ് വാക്സിനെടുക്കുന്നവര്‍ക്ക് സൗകര്യമൊരുക്കാനാണ് ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകള്‍ തുറന്നത്. എന്നാല്‍ വേനല്‍ ചൂട് കനത്തതോടെ പ്രവര്‍ത്തനം പ്രയാസമായതിനാലാണ് അടക്കുന്നത്. ലുസൈല്‍ ഡ്രൈവ് ത്രൂ സെന്റര്‍ ജൂണ്‍ 23ന് അടച്ചിരുന്നു. 3,30,000 പേരാണ് ഡ്രൈവ് ത്രൂ സെന്ററുകള്‍ ഉപയോഗപ്പെടുത്തിയത്.