ദോഹ: ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വരുന്ന യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്ക. ഈ രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചിട്ട് വരുന്ന യാത്രക്കാര്‍ക്ക് ആണ് ജൂലൈ ഒന്നു മുതല്‍ വിലക്കേര്‍പ്പെടുത്തിയതെന്ന് ശ്രീലങ്കയിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. എന്നാൽ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഈ നടപടി ബാധകമല്ല. കൊവിഡ് പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടിയെടുത്തിരിക്കുന്നത് എന്നും അധികൃതര്‍ അറിയിച്ചു.
Home Covid_News ഖത്തർ അടക്കം 6 രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്ക.