ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരുവാന്‍ തീരുമാനം….

0
147 views

ദോഹ. ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരുവാന്‍ തീരുമാനം. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ദീവാന്‍ അമീരിയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രി സഭ പ്രതിവാര യോഗമാണ് നിലവിലെ കോവിഡ് പ്രതിരോധ നടപടികള്‍ തുടരുവാന്‍ തീരുമാനിച്ചത്.

ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളും ആശുപത്രികളും കേസുകളും കുറയുകയും വാ്‌സിനേഷന്‍ ഊര്‍ജിതമായി മുന്നോട്ടു പോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോവിഡ് മഹമാരിയെ കൈകാര്യം ചെയ്യുന്നതിനുളള ദേശീയ സമിതിയുടെ പദ്ധതിയനുസരിച്ച് നിയന്ത്രണങ്ങള്‍ നീക്കി താമസിയാതെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആദ്യ ഘട്ടം മെയ് 28 നും രണ്ടാം ഘട്ടം ജൂണ്‍ 18 നും വിജയകരമായി നടപ്പാക്കിയിരുന്നു. അടുത്ത ഘട്ടം ജൂലൈ 9 നാണ് പ്രതീക്ഷിക്കുന്നത്. ഇതേ സ്ഥിതി തുടര്‍ന്നാല്‍ ജൂലൈ 30 ഓടെ എല്ലാ നിയന്ത്രണങ്ങളും നീക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.